2009, മേയ് 12, ചൊവ്വാഴ്ച

അപ്പുവും ദൊപ്പുവും – 3 (Assignment Second Year)

അപ്പു തന്‍റെ assignment എല്ലാം തനിയെ എഴുതുമായിരുന്നു.

എന്നാല്‍ ദൊപ്പു assignment ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് എഴുതിച്ചിരുന്നത്.

ഒരിക്കല്‍ പരീക്ഷക്ക്‌ വന്ന പത്ത് മാര്‍ക്കിന്‍റെ മൂന്നു എസ്സേകളും assignment topic-ഇല്‍ നിന്നാണ് വന്നത്.
തന്‍റെ assignment തനിയെ എഴുതിയിരുന്ന അപ്പുവിനു എല്ലാം നന്നായി എഴുതാനായി. എന്നാല്‍ മടിയനായ ദൊപ്പുവിനു ഒന്ന് പോലും എഴുതാനായില്ല. അങ്ങനെ ദൊപ്പു പരീക്ഷയില്‍ തോറ്റു പോയി.

ps: ദൊപ്പു അന്നു തുണ്ട് വച്ചിരുന്നില്ല..

അപ്പുവും ദൊപ്പുവും – 2 (Suppli)

അപ്പുവിനും ദോപ്പുവിനും പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ അവരുടെ ചേട്ടന്‍ ബിപ്പു അവരെ ഉപദേശിച്ചു "അപ്പു, ദൊപ്പു.. നിങ്ങള്‍ നന്നായി പഠിക്കണം.. suppli ആയാല്‍ വലിയ മെനക്കേടാണ്.."

അപ്പു ചേട്ടന്‍റെ ഉപദേശം കേട്ട് നന്നായി പഠിച്ചു എല്ലാ പരീക്ഷയും പാസായി.

എന്നാല്‍ അഹങ്കാരിയായ ദൊപ്പു കരുതി "എല്ലാ സെമസ്ടറിലും suppli ആയ ബിപ്പുചേട്ടന്‍റെ ഉപദേശം ഞാന്‍ എന്തിനാ കേള്‍ക്കുന്നത്". ഇങ്ങനെ കരുതിയ ദൊപ്പു ഉഴപ്പി നടന്നു പരീക്ഷയെല്ലാം തോല്‍ക്കുകയും ചെയ്തു.

അടുത്ത സെമസ്ടറിലെ റെഗുലര്‍ പരീക്ഷയെല്ലാം കഴിഞ്ഞ അപ്പു കൂട്ടുകാരോടൊത്ത് സിനിമയ്ക്ക് പോയി.
എന്നാല്‍ suppli ഉണ്ടായിരുന്ന ദോപ്പുവിനു വിഷമത്തോടെ നോക്കി ഇരിക്കാനേ കഴിഞ്ഞൊള്ളൂ....

അപ്പുവും ദൊപ്പുവും – 1 (Assignment)

ഒരിക്കല്‍ അപ്പുവിന്റെയും ദോപ്പുവിന്റെയും കോളേജിലെ സര്‍ അവര്‍ക്കൊരു assignment എഴുതാന്‍ കൊടുത്തു.

പരിശ്രമശാലിയായ അപ്പു ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ നോക്കിയും ഇന്‍റര്‍നെറ്റില്‍ പരതിയും മറ്റും കഷ്ടപ്പെട്ട് assignment എഴുതി തീര്‍ത്തു.

എന്നാല്‍ മടിയനായ ദൊപ്പു അപ്പുവിന്‍റെ assignment വാങ്ങി അതേപടി പകര്‍ത്തി എഴുതി.

സര്‍ assignment correct ചെയ്തു തിരികെ കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും assignment-ഉം കിട്ടി മാര്‍ക്കും കിട്ടി. ദോപ്പുവിനു മാത്രം assignment തിരികെ കിട്ടിയില്ല. അന്വേഷിച്ചപ്പോളാണ് മനസ്സിലായത്‌ മടിയനായ ദൊപ്പു അപ്പുവിന്‍റെ assignment പകര്‍ത്തുന്ന വഴിക്ക് അപ്പുവിന്‍റെ പേരും റോള്‍ നമ്പറും കൂടി അറിയാതെ പകര്‍ത്തിയിരുന്നു.
അതോടെ ദൊപ്പു തീരുമാനിച്ചു ഇനി ഒരിക്കലും assignment -ഇന്‍റെ ഫ്രണ്ട് പേജ് കോപ്പി അടിക്കില്ലെന്ന്..

അപ്പുവും ദൊപ്പുവും – Intro

എന്‍റെ രണ്ടു വയസ്സുള്ള അനന്തരവന് ചേച്ചി പറഞ്ഞുകൊടുക്കുന്ന ഗുണപാഠകഥകളാണ് അപ്പുവും ദൊപ്പുവും.

അപ്പു നല്ലവനും, അനുസരണയുള്ളവനും, പരിശ്രമശാലിയുമായ ഒരു കുട്ടിയാണ്.
എന്നാല്‍ ദോപ്പുവാണെങ്കിലോ വികൃതിയും, അനുസരണ ഇല്ലാത്തവനും, അലസനുമാണ്.

ഈ കഥകള്‍ കുറച്ചു മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി മാറ്റി എഴുതാന്‍ ശ്രമിക്കുകയാണ് ഇവിടെ.